kadal....

chintha.com

Thursday, April 28, 2011

യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം...

മീനത്തില്‍ പെയ്തു തോരാത്ത മഴ
ചുവന്നു തടിച് പുറത്തേയ്ക്ക് ചാടിയ
നാക്കുണ്ടായിട്ടും
ഉരിയാടാനാവാത്ത പെണ്‍കൊടി.
മുക്കാലുമായ് മുടന്തി നടന്ന പൈക്കുട്ടി.
തലപ്പെരുപ്പത്തില്‍ അനക്കമറ്റ സൈനബ.
മതില്‍ കെട്ടില്‍ ഒതുങ്ങാത്ത മനസുമായ്
അലറി വീണ വിഭ്രാന്തികള്‍.
പറഞ്ഞു കാട്ടേണ്ട യൌവനം വച്ച്
പായയില്‍ കുറെ ജന്മങ്ങള്‍....
വിണ്ടു കീറിയ തോലിയ്ക്കുള്ളില്‍
വെന്തു തീര്‍ന്ന മനസ്.
രതി വിരക്തിയാല്‍ മുഖം തിരിച്ചു
ബോധം കെട്ടുറങ്ങിയ രാവുകള്‍.
അവര്‍ക്ക് മുന്നില്‍ ഭയപ്പെടുത്താന്‍
ചലനമറ്റ ശിശുക്കള്‍.
കാര്യമറിയാതെ വിഷ ജ്വാല ഏറ്റു വാങ്ങാന്‍
പതിനായിരക്കണക്കിനു പറങ്കി മാവുകള്‍.
പുഴുപോലുമിരിക്കാത്ത പറങ്കി മാങ്ങകള്‍.
യുധനാമത്തില്‍
നശീകരണ പൊരുളില്‍
എന്ടോസള്‍ഫാന്‍...
അത് മരുന്നെന്ന് വാദിക്കുന്നവര്‍
അത് സേവിക്കുക
വീട്ടില്‍ മക്കള്‍ക്കും നല്‍കുക.
കുടിച് കൊഴുക്കട്ടെ.
അല്ല; തുടച്ചു നീക്കാനെങ്കില്‍
വരിക..
‍കാറ്റ് കൊള്ളാന്‍ വന്ന ടൂറിസ്റ്റ് കമ്മിഷന്‍
കാഴ്ചയില്ലത്രേ .
കാഴ്ചയുള്ളത് നമുക്ക് മാത്രം
കാണുക.....
     
ganga-sivaganga.blogspot.com

3 comments:

  1. ninte vakkukal, kalam uyarthezhunelpikkum..........vave pls continue ........

    ReplyDelete
  2. എൻഡോസൾഫാന്റെ ഭീകരമുഖം നന്നായി വരച്ചുകാണിക്കാൻ ദിവ്യക്കു കഴിഞ്ഞിട്ടുണ്ട്. പ്രണയത്തെ കുറിച്ചും മരണത്തെകുറിച്ചും സമകാലികർ എഴുതിക്കൂട്ടുമ്പോൾ നാട്ടിൽ മഴയയായി പെയ്‌തിറങ്ങുന്ന മരണത്തിലേക്ക് ശ്രദ്ധക്ഷണിക്കാൻ കഴിഞ്ഞു എന്നതുതന്നെ പ്രശംസനീയമാണ്. ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടേ എന്നാശംസിക്കുന്നു.

    ReplyDelete
  3. namukku chuttum kaanaanum, kelkkaanum pravarthikkaanum ulla kannum kaathum manassum sajjamaakkuka....ithaanu kavitha

    ReplyDelete