kadal....

chintha.com

Friday, November 18, 2011

ഒരൊറ്റ വാക്യം

വളച്ചു കെട്ടാതെ പറയാന്‍ പറഞ്ഞപ്പോള്‍
കുതിച് പൊങ്ങിയ വാക്ക്...
തളര്‍ച്ച ബാധിച്ച നാക്ക്....
കേട്ട് തകർന്നു വീണ കര്‍ണം...
ഇപ്പോള്‍ നമ്മളില്‍ ആരോ വികലാന്ഗന്‍...



Thursday, April 28, 2011

യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം...

മീനത്തില്‍ പെയ്തു തോരാത്ത മഴ
ചുവന്നു തടിച് പുറത്തേയ്ക്ക് ചാടിയ
നാക്കുണ്ടായിട്ടും
ഉരിയാടാനാവാത്ത പെണ്‍കൊടി.
മുക്കാലുമായ് മുടന്തി നടന്ന പൈക്കുട്ടി.
തലപ്പെരുപ്പത്തില്‍ അനക്കമറ്റ സൈനബ.
മതില്‍ കെട്ടില്‍ ഒതുങ്ങാത്ത മനസുമായ്
അലറി വീണ വിഭ്രാന്തികള്‍.
പറഞ്ഞു കാട്ടേണ്ട യൌവനം വച്ച്
പായയില്‍ കുറെ ജന്മങ്ങള്‍....
വിണ്ടു കീറിയ തോലിയ്ക്കുള്ളില്‍
വെന്തു തീര്‍ന്ന മനസ്.
രതി വിരക്തിയാല്‍ മുഖം തിരിച്ചു
ബോധം കെട്ടുറങ്ങിയ രാവുകള്‍.
അവര്‍ക്ക് മുന്നില്‍ ഭയപ്പെടുത്താന്‍
ചലനമറ്റ ശിശുക്കള്‍.
കാര്യമറിയാതെ വിഷ ജ്വാല ഏറ്റു വാങ്ങാന്‍
പതിനായിരക്കണക്കിനു പറങ്കി മാവുകള്‍.
പുഴുപോലുമിരിക്കാത്ത പറങ്കി മാങ്ങകള്‍.
യുധനാമത്തില്‍
നശീകരണ പൊരുളില്‍
എന്ടോസള്‍ഫാന്‍...
അത് മരുന്നെന്ന് വാദിക്കുന്നവര്‍
അത് സേവിക്കുക
വീട്ടില്‍ മക്കള്‍ക്കും നല്‍കുക.
കുടിച് കൊഴുക്കട്ടെ.
അല്ല; തുടച്ചു നീക്കാനെങ്കില്‍
വരിക..
‍കാറ്റ് കൊള്ളാന്‍ വന്ന ടൂറിസ്റ്റ് കമ്മിഷന്‍
കാഴ്ചയില്ലത്രേ .
കാഴ്ചയുള്ളത് നമുക്ക് മാത്രം
കാണുക.....
     
ganga-sivaganga.blogspot.com

Saturday, January 22, 2011

ഭ്രാന്തന്‍

ആരോ പറഞ്ഞതിന്റെ പേരില്‍
ആരോ തിരഞ്ഞതിന്റെ പേരില്‍
എന്‍റെ പേര് ഭ്രാന്തന്‍ എന്നായി
വിഴുപ്പു പേറിയ ഹൃത്തിനുള്ളില്‍
കടന്നു കൂടിയ വവ്വാലുകള്‍
തലങ്ങും വിലങ്ങും പറന്നു
വ്രണമായപ്പോള്‍
നിന്‍റെ മുന്നിലും ഞാന്‍ ഭ്രാന്തനായ്.
ഇഷ്ടമായ് പിറന്നു,
ശിഷ്ടമായ്  വളര്‍ന്നു,
ഒടുവില്‍ ഉച്ചിഷ്ടം മാത്രമായ്
നിനക്ക് മുന്നില്‍ വന്നു വീണപ്പോള്‍
ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് മുന്നില്‍ ഞാന്‍ ഭ്രാന്തനായിരുന്നെന്നു..
കൊതി മൂര്‍ത്തു,
ഭ്രാന്തരായ് മാറേണ്ട പലരും നിങ്ങള്‍ക്ക്‌ മുന്നില്‍
സട കുടഞ്ഞാടുമ്പോള്‍
അവര്‍ക്ക് നീ നിന്‍റെ ഹൃദയരക്തവും
വീഞ്ഞും പകര്‍ന്നു കൊടുക്കുമ്പോള്‍
ഈ ജീവിത പന്ഥാവില്‍
നിനക്ക് ഞാന്‍
ഇഷ്ടം -ശിഷ്ടം - ഉച്ചിഷ്ടം