kadal....

chintha.com

Wednesday, December 8, 2010

കുരുക്ഷേത്രം

നിങ്ങള്‍ പറഞ്ഞു
ഞങ്ങള്‍ വിഡ്ഢികള്‍ എന്ന്
നിങ്ങള്‍ പറയാതിരുന്നു
ഞങ്ങളും അവകാശികള്‍ എന്ന്
നിങ്ങള്‍ പറയാന്‍ ആശിക്കുന്നു
ഞങ്ങള്‍ ഇവിടം വിടണം എന്ന്.
നിങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു
ഞങ്ങളില്‍ പലരും പകുതിയായെന്നു.
അതൊന്നും കൂട്ടാകാതെ ഞങ്ങളില്‍
പലരും പെറ്റു കൂട്ടുകയാണ്.
മെഡിക്കല്‍ കോളേജും
വാര്‍ധക്യ പെന്‍ഷനും
കുത്തിവയ്പ്പും ചെക്കപ്പും
നിഴല്‍ യുദ്ധത്തിനായ്‌ തീര്‍ത്ത
ആയുധപ്പുരയില്‍
കടുംപിടി കൂടുന്നു..
ഇതിന്റെ എല്ലാം ഒടുവിലും
ഞങ്ങള്‍ വാദിക്കുകയാണ്
നിങ്ങള്‍ മുടങ്ങാതെ പിഴുതെടുക്കുകയുമാണ്...

ഗംഗ 

Saturday, October 30, 2010

തുമ്പികള്‍  പറക്കാന്‍മറന്നുവോ?
അതോ ഞാന്‍ സൂത്രമേറെ പഠിച്ചതാണോ?
പണ്ട് തുമ്പിയെ  പിടിക്കാന്‍
നമ്മള്‍ എല്ലാരും എത്ര പരിശ്രമിച്ചതാണ്.
കയ്യില്‍ വന്നു പെട്ടതുമ്പിയെക്കൊണ്ട്
കല്ലെടുപ്പിക്കാന്‍
അത് കണ്ടു പൊട്ടിച്ചിരിക്കാന്‍
നമ്മള്‍ കംസന്മാര്‍ എത്ര രസിച്ചതാണ്...
ഇന്ന് തുമ്പി പറന്നു പോയില്ല..
വളരെ പാത്തു പതുങ്ങി
പിന്നാലെ പോയിട്ടും
പിറകില്‍ ഒരു വേടന്‍ ഉണ്ടെന്നറിഞ്ഞിട്ടും
തുമ്പി പറന്നുപോയില്ല..
ഒന്നുകില്‍ അബലമെന്നരിഞ്ഞിട്ടും
മനസ്സില്‍ കാട്ടു തീയായ് പടര്‍ന്ന ധൈര്യം.
അതുമല്ലെങ്കില്‍ ഒരു മരവിപ്പ്
കല്ലെടുക്കാന്‍ വയ്യിനി എന്ന ഭാവം..
എന്ത് കൊണ്ടോ പിന്നാലെ പോയപ്പോള്‍
തുമ്പി പറന്നില്ല..
പറക്കാത്ത തുമ്പിയെ പിടിക്കാന്‍
എനിക്കും തോന്നിയില്ല..
ശത്രു ഭീരുവെങ്കില്‍ പുറകെ പോയി
കല്ലെടുപ്പിക്കാനും
കുട്ടിക്കരണം മറിയിക്കാനും
ഞാനും ഭീരുവല്ല... 

{ഗംഗ}

Thursday, September 9, 2010

ഭ്രഷ്ട് ....

ഈ വേനല്‍ പലരെയും പോള്ളിക്കാറില്ല.
എങ്കിലും 
"പൊള്ളുന്ന വേനല്‍" എന്നാണു പഴി.
മഴ പെയ്യാതതിന് യാഗങ്ങള്‍..
പെയ്യട്ടെ പെയ്യട്ടെ എന്നോര്‍ത്ത്.
ഇത്തിരി നന്നായി പെയ്യുമ്പോഴേക്കും
തിരിച്ചു പോകാറായില്ലേ..
യാഗത്തിനോടൊരു മറു ചോദ്യം.
ഋതുഭേദങ്ങള്‍ പണ്ട് തൊട്ടേ ഇങ്ങനെയാണ്
വന്നും പോയ്ക്കൊണ്ടുമിരിക്കും..
"വെളിച്ചവും ഇരുട്ടും"
നമ്മള്‍ പണ്ട് തൊട്ടേ അറിയുന്നവര്‍
വെളിച്ചത്തില്‍ ഉറങ്ങാനും ഇരുട്ടില്‍ ഉണരാനും അല്ല
നമ്മള്‍ പഠിച്ചത്..
നമ്മള്‍ നക്തഞ്ചരന്മാര്‍ ആയിരുന്നില്ലല്ലോ.
ഇപ്പൊ ഈ വെളിച്ചത്തില്‍ ഉറങ്ങാത്ത എത്ര പേരുണ്ട്?
നമ്മള്‍ കണ്ണിറുക്കി ഉറങ്ങുകയാണ്‌..
അല്ല ഉറക്കം നടിക്കുകയാണ്.
ചുറ്റും കറുപ്പാവും എന്നുറച്
പല രാവുകളില്‍ 
നമ്മള്‍ ഉണരുന്നു...
സ്വപ്നം കണ്ടുരങ്ങേണ്ട കമിതാക്കള്‍
ഇരുട്ടിന്റെ അത്മാവിലലിയുന്നു.
ആ മാമ്പൂക്കളെ ചൊല്ലി
മദിക്കുന്ന അച്ഛനുണ്ടവിടെ അമ്മയും..
കയ്യില്‍ രക്തം പുരട്ടി,
സിരകള്‍ വലിച് മുറുക്കി,
തെരുവ് പെണ്ണിന്റെ തുനിയുരിയാന്‍
ആണോരുതന്‍ ഉണരുകയാണ്.
താലിച്ചരട് മെല്ലെ നീക്കി,
കൂടെ പാര്‍ക്കും കുടുംബത്തിനെ
ഊട്ടിയുറക്കി..
ഇന്നീയിരുട്ടില്‍ ഒരുവള്‍
ഉണരുകയാണ്..
അപ്പോഴും വെളിച്ചവും ഇരുട്ടും
ഭൂമിയില്‍ ശാശ്വതം.
എല്ലാം കണ്ടു കുറ്റബോധത്തിന്
കളങ്കം ചാര്‍ത്താതെ
രാവ്‌ പുലര്‍ന്നു പോയ്‌.
ഒരു കാറ്റില്‍ കേട്ട് പോവാന്‍ ഈ വെളിച്ചം നമ്മള്‍ കരുതും പോലെ അബലമല്ല.
ഒരു തിരിയില്‍ കത്താന്‍ ഈ പകല്‍
അപക്വമല്ല..
ഒരു കടലാസ് പൊതിയില്‍ ഇരുട്ട് കിട്ടിയവര്‍
തമ്മില്‍ തല്ലി അത് കാര്‍ന്നു തിന്നു.
ഒരു പകല്‍ നിറയെ വെളിച്ചം കൊടുത്തപ്പോള്‍
അവര്‍ മയങ്ങി തീര്‍ത്തു..
ഇനി നമുക്ക് പകലിനെ ഒരു ബലിക്കല്ലില്‍ ബന്ധിക്കാം
ഇരുട്ടിനെ പൂജിച് ശ്രീകോവിലില്‍ കുടിയിരുത്താം
പകല്‍ വിരിയാത്ത ലോകത്തിന്റെ പിറവിയ്ക്കായ്
യാഗങ്ങള്‍ തീര്‍ക്കാം.
ഭ്രാഷ്ടയായ്  പോകുന്ന പകലിനെ
ഭ്രാന്തി എന്ന് വിളിക്കാം.
പച്ചയായ മനുഷ്യനിലെ നിറം
കാണിച്ചതത്രേ പകല്‍ ചെയ്ത കുറ്റം...

Wednesday, September 8, 2010

ഭയപ്പെടുത്താന്‍ മാത്രം...

അവളെ പെറ്റു വീണപ്പോള്‍ അമ്മ ചിരിച്ചു..
ഇത്തിരി വേദനയോടെ
അമ്മ തന്‍ നെഞ്ച് ചുരന്നു.
അന്ന്,
നെറുകില്‍ വച്ച ചുംബനത്തിനു
ആയുസ്സ് കുറവായിരുന്നു.
അന്ന്,
അവള്‍ക്കായ് ചുരത്തിയ നെഞ്ചിനു
ഇന്നേറ്റം ഭാരമത്രേ!!!
അമ്മ....അവള്‍ക്കു അമ്മയത്രേ!!!
അതിന്‍ അര്‍ഥം അവള്‍ ചോദിച്ചില്ല..
വീണ്ടും വീണ്ടും വിളിച്ചു..
അമ്മ!!
അമ്മ!!
കൊഞ്ചാന്‍ തുടങ്ങിയ കാലം തൊട്ടു
ആ അമ്മ
ഇക്കിളി കൂട്ടി ചിരിപ്പിച്ചു.
തുടുകവിളില്‍ ഉമ്മ കൊടുത്തു.
പട്ടു പാവാട തുന്നി കൊടുത്തു.
മെല്ലെ മെല്ലെ മൊഴിയുന്ന വാക്കുകള്‍
തെന്മോഴിയായ് കരുതി.
കുഞ്ഞു വാക്കുകള്‍
എല്ലാം ഒപ്പിയെടുത്ത്
അന്ന്
അമ്മ
പഠിപ്പിച്ചു
പതിനായിരം വാക്കുകള്‍..
അതിനും ആയുസ്സ് കുറവായിരുന്നു..
മധുര പതിനേഴില്‍,
പണ്ട് പഠിപ്പിച്ച പതിനായിരം വാക്കുകളില്‍
ഇനി പത്തെണ്ണം മതി എന്നമ്മ..
പിന്നെ ഒരു നാള്‍ മിണ്ടെണ്ടിനി
ഒന്നും നീ പറക വേണ്ട എന്നമ്മ..
പിച്ച വയ്ക്കുന്ന താളത്തില്‍ പുറകെയോടി-
പൊട്ടി ചിരിക്കിടയില്‍ ,
ഞാന്‍ തെന്നി വീഴാതെ നോക്കെണ്ടുന്ന
എന്റമ്മ തന്‍ നെട്ടോട്ടം..
പിന്നെ ഒരിക്കല്‍ ഒരു കറുത്ത പ്രദോഷത്തില്‍
കളിക്കാന്‍ പോയ മകളോട്
അമ്മയ്ക്ക് പരതിയായിരുന്ന്നില്ല
പരിഭവവും അല്ല..
ഭയവും കോപവും
അങ്ങനെ എന്തോ...
എന്റെമ്മേ !!!
വളര്‍ന്നു പോയി ഞാന്‍
ഒരുപാട് വട്ടം..
എന്റെ അമ്മയെ ഭയപ്പെടുത്താന്‍ മാത്രം
ഈ പെണ്‍ കുഞ്ഞു
വളര്‍ന്നു പോയി...

{ഗംഗ }Friday, August 27, 2010

വര്‍ഷങ്ങള്‍ക്കപ്പുറം..

ഒരു കൈക്കുടന്നയില്‍ കാക്കപ്പൂവും
മറു കൈ കൊണ്ട് ധൃതിയില്‍ നടക്കാനായ്
പൊക്കി വച്ച പട്ടു പാവാടയും
തോട് കടന്നു അപ്പുറം എത്തേണ്ട വ്യഗ്രതയും
തോട്ടിലെ കല്ലിന്‍റെ വഴുക്കലും
ചെറു മീനിന്റെ ഇക്കിളിയും
കോടമഞ്ഞ്‌ പോലുള്ള തുമ്പ പൂക്കള്‍
വിശ്രമിക്കുന്ന തൊടിയില്‍
ആരുമറിയാതെ പോയാ പാമ്പ് മാളത്തില്‍
തെല്ലുഭയമില്ലാതെ ഒളിഞ്ഞു നോക്കിയതും..
മതി.. മതി..
ഓര്മപ്പടവുകളില്‍ ഇനി കാല്‍ വയ്ക്കുന്നില്ല....
നിര്‍ത്തട്ടെ...

Friday, March 12, 2010

നൊസ്റ്റാള്‍ജിയ...

വിരലുകള്‍ എഴുതട്ടെ,
വെറുതെ എഴുതാന്‍ പോലും
ഒന്നുമില്ല...
വാക്കുകള്‍ വരണ്ടു പൊടിഞ്ഞു
വള്ളിയും ചന്ദ്രക്കലയുമില്ലാതെ
അര്‍ദ്ധ ശൂന്യമായ് പൊഴിയുമ്പോള്‍
എഴുതറിയാത്ത അഭ്യസ്തവിദ്യര്‍
നമ്മള്‍ എല്ലാവരും...
അല്ല...അല്ല...
ക്ഷമിക്കു
നമ്മളില്‍ പലരും...
വള്ളി പുള്ളികള്‍ ഇല്ലാത്ത വാക്കുകള്‍ പോലെ
നഗരങ്ങളില്‍ നമ്മള്‍ പലരും..
തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെ
നനുത്ത സ്മരണകള്‍ ബ്ലോഗിലും മറ്റും.
ഓര്‍ക്കാന്‍ വേണ്ടി ഓര്‍മിപ്പിക്കും ഓര്‍കുട്ടന്മാര്‍.
ഒരു രാത്രി പുലരാന്‍
അല്ല!തിരുത്താം..
''പുലര്‍ത്താന്‍''
ഒരുപാട് ശ്രമിക്കുമ്പോള്‍
ഒരിക്കല്‍ ഒരു സ്വപ്നം പോലെ
നാട്ടിലെ മാമ്പഴക്കാലം.
ഒരുത്സവ കാലത്തെ വെടിമുഴക്കം
ഒരു കള്ളനു ഇതേ കഴിഞ്ഞുള്ളൂ
പിറ്റേ ദിവസം ഫ്ലാറ്റില്‍ വാര്‍ത്ത,
''ഇന്നലെ കള്ളന്‍ കയറി.''
പെട്ടെന്നോര്‍ത്തു പോയി.
അത് നാടിലെ പൂരമോ
പെരുമഴയത്തു വീണ തേന്മാങ്ങയോ അല്ല.
ഒരു കള്ളന്റെ വെപ്രാളം...പുറകെ
കാവല്കാരന്റെ തിരഞ്ഞോട്ടം
അത്ര മാത്രം....


/ഗംഗ/

Monday, March 8, 2010

വൃദ്ധവിലാപം

ഒരു ജന്മത്തിന് മറു ജന്മം ഉണ്ടെങ്കില്‍
ഇനിയാര്?
തുറന്ന പുസ്‌തകം പോല്‍
മങ്ങിയ മഷി കിനിഞ്ഞ്...
മുഷിഞ്ഞ വാക്കുകളില്‍
കുത്തി വരയക്കുമ്പോള്‍
ഓര്‍ത്തത്‌ ഇത്ര മാത്രം.
"വാക്കുകള്‍ ഇനിയുമുണ്ടായിരുന്നു...
കൂട്ടി ചേര്‍ക്കാന്‍.
പറയാന്‍ ഓര്‍ക്കാഞ്ഞവ...
പറയാന്‍ മടിച്ചവ...
പറയാനാകാഞ്ഞവ...''
ഇനിയുമുണ്ട്...
ഒഴുകാന്‍ ഇടമില്ലാത്ത ത്രിഷ്ണകള്‍
പരിചയം പുതുക്കേണ്ട ചിന്തകള്‍
അലക്കി തീരാത്ത വിഴുപ്പു കെട്ടുകള്‍
ഇനിയുമുണ്ട്...
ഇനിയും പോകേണ്ടതുണ്ട്...
വളരെ ദൂരം...
യുഗങ്ങള്‍ താണ്ടി...
ഞാന്‍ ഞാനല്ലാതെയും
നമ്മള്‍ നമ്മലല്ലതെയും
ഇനിയൊരു ജന്മം.
അല്ല പല ജന്മങ്ങളില്‍
നമ്മള്‍ പലയിടത്തായി..


[[ഗംഗ]]
.

Monday, March 1, 2010

റിയല്‍ സെല്‍ഫ്

ഒരു ഹൃദയം എന്റെ മാത്രം ...
എങ്കിലും,
എനിക്ക് ഒരായിരം ഹൃദയം വേണം.
ഒറ്റ ഹൃദയം താങ്ങാത്തത്
പലതായ് പങ്കിടണം
നുറുങ്ങിയ സ്വപ്നങ്ങല്കായ് ഒരിടം.
തിമര്‍ത്തു പെയ്യുന്ന നോവുകല്കായോരിടം.
വരണ്ട കണ്ണുകള്‍ തേടുന്ന ത്രിഷ്ണയ്ക്ക് തങ്ങാനൊരിടം.
വെളിച്ചം വീഴാത്ത ചിന്താ ശകലങ്ങല്ക്
ചിതറി വീഴാനോരിടം.
ഒടുവില്‍ എന്റെ മാത്രം എനിക്ക് -
എന്റെ റിയല്‍ സെല്ഫിനു വെന്തു ചാവാന്‍
വാടകയ്കെങ്ങിലും ഒരിടം......
[ ഗംഗ]

Sunday, February 28, 2010

i haven't said

i had a lot to tell you...
but when i saw,
i stood silent...
i dont know why...
no words...
no deeds...
even though,
you were reading me...
like a beautiful verse...
between lines..
beyond fullstops...
i was silent with frozen thoughts..
see, i said nothing..
but you got everything....

[ganga....]

മനശാസ്ത്രത്തിന്റെ സ്നേഹ നിര്‍വചനം

മനശാസ്ത്രം മനസിനെ അറിയുക.
സ്നേഹ നിര്‍വചനം
തിരുത്തി എഴുതുക.
സ്നേഹം സ്നേഹം മാത്രമാണ്.
സ്നേഹം'' പോലെ''എന്നില്ല ...
അഥവാ ഉണ്ടായാല്‍ അത് സ്നേഹവും അല്ല.
ലവ് മേകിങ്ങില്‍ സ്നേഹത്തെ തളചിടുന്നവര്‍
സ്നേഹത്തെ ഇങ്ങനെയേ നിര്‍വചിക്കൂ.
അതിനാല്‍ മനശാസ്ത്രം പുതിയതായ് നാമ്പിടുക.
സ്നേഹമെന്തെന്നു പുനര്‍നിര്‍വചിക്കുക...
[ഗംഗ]

Saturday, February 27, 2010

പാഠം ഒന്ന് -ധാര്‍മികത

കണ്ണടയ്കുക..
കണ്ണില്‍ വെളിച്ചം തട്ടുമ്പോള്‍ കണ്ണടയ്കുക
കരുത്തുറ്റ പ്രകസതിന്‍ കിരണം കിനിയുമ്പോള്‍
തുറന്ന കണ്ണുകള്‍ പോലും ചിമ്മി വയ്കുക..
അന്ധനായ്‌ ചമയുക
ഇരുണ്ട ഗഹ്വരങ്ങളില്‍ അഭയം തേടുക..
നെഞ്ച് പൊട്ടിയ താളത്തില്‍ അമ്മ കരയുമ്പോഴും
പതരാതിരിക്കുക.
മൃഗ തൃഷ്ണ ഉണര്‍ന്ന രാവില്‍
തെരു വീഥിയില്‍ തുണി ഉരിഞാടുക.
വരണ്ട നെഞ്ചിനു മധു പകരുക..
നെഞ്ഞിലെ വെളിച്ചം കെടും വരെ പാനം ചെയ്യുക.

{ഗംഗ}

Friday, February 26, 2010

കരയാന്‍...

ഹൃദയമില്ലതവര്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും.
ഈ ഇടെയായിട്ടു നമ്മളൊക്കെ ഒരുപാട് പറയുന്നില്ലേ?
ഓര്‍ക്കുകക വല്ലപ്പോഴും...
എന്റെ വാക്കില്‍ നിന്നും പഴുത്ത വ്രണങ്ങള്‍
ചലമോലിപ്പിക്കുമ്പോള്‍
നിറഞ്ഞ കണ്ണുമായ് തളര്ന്നിരിക്കാന്‍
നിനക്കിനിയുമാവില്ല.
ഹൃദയമില്ലത്തവര്‍
വളരെയുണ്ട്
അതിനാല്‍ അവരെ നോക്കി
കരയാതിരിക്കുക
തളരാതിരിക്കുക..
എന്തെന്നാല്‍
നമ്മള്‍ മനുഷ്യരത്രേ.....
നെഞ്ചില്‍ നോവ്‌ നിറയ്കാതെ
കരയാന്‍
ഇവര്‍കെ ആകു..
ഇവര്‍ ആത്മാവാറിയാതെ കരയുന്നവര്‍ ...
[[ഗംഗ]]

parayaan ullathu

കാലമേറെ കടന്നു പോയെങ്ങിലും
കണ്‍ഠമേറെ തളര്‍ന്നു പോയെങ്ങിലും
ഇന്ന് നഷ്ടപ്പെടുത്തുവാന്‍ വയ്യെന്റെ
കാവ്യ ദുഗ്ദം ചുരത്തുന്ന ഹൃത്തിനെ........

ഗംഗ