kadal....

chintha.com

Thursday, September 9, 2010

ഭ്രഷ്ട് ....

ഈ വേനല്‍ പലരെയും പോള്ളിക്കാറില്ല.
എങ്കിലും 
"പൊള്ളുന്ന വേനല്‍" എന്നാണു പഴി.
മഴ പെയ്യാതതിന് യാഗങ്ങള്‍..
പെയ്യട്ടെ പെയ്യട്ടെ എന്നോര്‍ത്ത്.
ഇത്തിരി നന്നായി പെയ്യുമ്പോഴേക്കും
തിരിച്ചു പോകാറായില്ലേ..
യാഗത്തിനോടൊരു മറു ചോദ്യം.
ഋതുഭേദങ്ങള്‍ പണ്ട് തൊട്ടേ ഇങ്ങനെയാണ്
വന്നും പോയ്ക്കൊണ്ടുമിരിക്കും..
"വെളിച്ചവും ഇരുട്ടും"
നമ്മള്‍ പണ്ട് തൊട്ടേ അറിയുന്നവര്‍
വെളിച്ചത്തില്‍ ഉറങ്ങാനും ഇരുട്ടില്‍ ഉണരാനും അല്ല
നമ്മള്‍ പഠിച്ചത്..
നമ്മള്‍ നക്തഞ്ചരന്മാര്‍ ആയിരുന്നില്ലല്ലോ.
ഇപ്പൊ ഈ വെളിച്ചത്തില്‍ ഉറങ്ങാത്ത എത്ര പേരുണ്ട്?
നമ്മള്‍ കണ്ണിറുക്കി ഉറങ്ങുകയാണ്‌..
അല്ല ഉറക്കം നടിക്കുകയാണ്.
ചുറ്റും കറുപ്പാവും എന്നുറച്
പല രാവുകളില്‍ 
നമ്മള്‍ ഉണരുന്നു...
സ്വപ്നം കണ്ടുരങ്ങേണ്ട കമിതാക്കള്‍
ഇരുട്ടിന്റെ അത്മാവിലലിയുന്നു.
ആ മാമ്പൂക്കളെ ചൊല്ലി
മദിക്കുന്ന അച്ഛനുണ്ടവിടെ അമ്മയും..
കയ്യില്‍ രക്തം പുരട്ടി,
സിരകള്‍ വലിച് മുറുക്കി,
തെരുവ് പെണ്ണിന്റെ തുനിയുരിയാന്‍
ആണോരുതന്‍ ഉണരുകയാണ്.
താലിച്ചരട് മെല്ലെ നീക്കി,
കൂടെ പാര്‍ക്കും കുടുംബത്തിനെ
ഊട്ടിയുറക്കി..
ഇന്നീയിരുട്ടില്‍ ഒരുവള്‍
ഉണരുകയാണ്..
അപ്പോഴും വെളിച്ചവും ഇരുട്ടും
ഭൂമിയില്‍ ശാശ്വതം.
എല്ലാം കണ്ടു കുറ്റബോധത്തിന്
കളങ്കം ചാര്‍ത്താതെ
രാവ്‌ പുലര്‍ന്നു പോയ്‌.
ഒരു കാറ്റില്‍ കേട്ട് പോവാന്‍ ഈ വെളിച്ചം നമ്മള്‍ കരുതും പോലെ അബലമല്ല.
ഒരു തിരിയില്‍ കത്താന്‍ ഈ പകല്‍
അപക്വമല്ല..
ഒരു കടലാസ് പൊതിയില്‍ ഇരുട്ട് കിട്ടിയവര്‍
തമ്മില്‍ തല്ലി അത് കാര്‍ന്നു തിന്നു.
ഒരു പകല്‍ നിറയെ വെളിച്ചം കൊടുത്തപ്പോള്‍
അവര്‍ മയങ്ങി തീര്‍ത്തു..
ഇനി നമുക്ക് പകലിനെ ഒരു ബലിക്കല്ലില്‍ ബന്ധിക്കാം
ഇരുട്ടിനെ പൂജിച് ശ്രീകോവിലില്‍ കുടിയിരുത്താം
പകല്‍ വിരിയാത്ത ലോകത്തിന്റെ പിറവിയ്ക്കായ്
യാഗങ്ങള്‍ തീര്‍ക്കാം.
ഭ്രാഷ്ടയായ്  പോകുന്ന പകലിനെ
ഭ്രാന്തി എന്ന് വിളിക്കാം.
പച്ചയായ മനുഷ്യനിലെ നിറം
കാണിച്ചതത്രേ പകല്‍ ചെയ്ത കുറ്റം...

4 comments:

  1. പകലില്‍ നിന്നും
    രാത്രിയില്‍ നിന്നും
    പകര്‍ന്നു പകര്‍ന്നു
    പടര്‍ന്നു പടര്‍ന്നു
    പല കാലത്തില്‍ നിന്നും
    പുതു കാലത്തിലേക്ക്;
    കവിത നന്നായിട്ടുണ്ട്.
    ആശംസകള്‍.

    ReplyDelete
  2. പകലും പാതിരയും
    നമുക്ക് രണ്ടാണ്,,,
    പരമ പവിത്രയായ
    പലതും...പകലിനു....
    പാപമെന്നുള്ള പലതും പകലിനു..
    എങ്കിലും പകല്‍ പാപി..
    പാതിരാ പവിത്രയുമായി
    പലരുടെയും കണ്ണില്‍

    ReplyDelete
  3. ganga, kavitha nannayirunnu. nja njangalude websitil eduthu koduthittund.

    http://marunadanmalayalee.com/innerpage.aspx?id=15534&menu=69&top=33&con=False

    ithanu link

    ReplyDelete