kadal....

chintha.com

Wednesday, September 8, 2010

ഭയപ്പെടുത്താന്‍ മാത്രം...

അവളെ പെറ്റു വീണപ്പോള്‍ അമ്മ ചിരിച്ചു..
ഇത്തിരി വേദനയോടെ
അമ്മ തന്‍ നെഞ്ച് ചുരന്നു.
അന്ന്,
നെറുകില്‍ വച്ച ചുംബനത്തിനു
ആയുസ്സ് കുറവായിരുന്നു.
അന്ന്,
അവള്‍ക്കായ് ചുരത്തിയ നെഞ്ചിനു
ഇന്നേറ്റം ഭാരമത്രേ!!!
അമ്മ....അവള്‍ക്കു അമ്മയത്രേ!!!
അതിന്‍ അര്‍ഥം അവള്‍ ചോദിച്ചില്ല..
വീണ്ടും വീണ്ടും വിളിച്ചു..
അമ്മ!!
അമ്മ!!
കൊഞ്ചാന്‍ തുടങ്ങിയ കാലം തൊട്ടു
ആ അമ്മ
ഇക്കിളി കൂട്ടി ചിരിപ്പിച്ചു.
തുടുകവിളില്‍ ഉമ്മ കൊടുത്തു.
പട്ടു പാവാട തുന്നി കൊടുത്തു.
മെല്ലെ മെല്ലെ മൊഴിയുന്ന വാക്കുകള്‍
തെന്മോഴിയായ് കരുതി.
കുഞ്ഞു വാക്കുകള്‍
എല്ലാം ഒപ്പിയെടുത്ത്
അന്ന്
അമ്മ
പഠിപ്പിച്ചു
പതിനായിരം വാക്കുകള്‍..
അതിനും ആയുസ്സ് കുറവായിരുന്നു..
മധുര പതിനേഴില്‍,
പണ്ട് പഠിപ്പിച്ച പതിനായിരം വാക്കുകളില്‍
ഇനി പത്തെണ്ണം മതി എന്നമ്മ..
പിന്നെ ഒരു നാള്‍ മിണ്ടെണ്ടിനി
ഒന്നും നീ പറക വേണ്ട എന്നമ്മ..
പിച്ച വയ്ക്കുന്ന താളത്തില്‍ പുറകെയോടി-
പൊട്ടി ചിരിക്കിടയില്‍ ,
ഞാന്‍ തെന്നി വീഴാതെ നോക്കെണ്ടുന്ന
എന്റമ്മ തന്‍ നെട്ടോട്ടം..
പിന്നെ ഒരിക്കല്‍ ഒരു കറുത്ത പ്രദോഷത്തില്‍
കളിക്കാന്‍ പോയ മകളോട്
അമ്മയ്ക്ക് പരതിയായിരുന്ന്നില്ല
പരിഭവവും അല്ല..
ഭയവും കോപവും
അങ്ങനെ എന്തോ...
എന്റെമ്മേ !!!
വളര്‍ന്നു പോയി ഞാന്‍
ഒരുപാട് വട്ടം..
എന്റെ അമ്മയെ ഭയപ്പെടുത്താന്‍ മാത്രം
ഈ പെണ്‍ കുഞ്ഞു
വളര്‍ന്നു പോയി...

{ഗംഗ }



5 comments:

  1. പല വാക്കുകളും ഉപയോഗിക്കാൻ ഭയക്കുന്നു.

    ReplyDelete
  2. വളരുന്നതു കുറ്റമാണമ്മേ, മകൾക്കിന്ന്
    മറയാനീ പുരയൊട്ടും പോരയല്ലോ...

    ReplyDelete
  3. ചില യാഥാര്‍ത്ഥ്യങ്ങള്‍ ... നന്നായിട്ടുണ്ട്...ആശംസകള്‍ ...

    ReplyDelete
  4. thank you verymuch....for all the comments

    ReplyDelete